സ്ഥിരം ഭരണഘടനാബെഞ്ച് വേണ്ടതുതന്നെ
ഇന്ത്യയിൽ സുപ്രീംകോടതിയും ഹൈക്കോടതികളും ഭരണഘടനാകോടതികളായാണ് അറിയപ്പെടുന്നത്. ഇവയുടെ രൂപവത്കരണം, അധികാരങ്ങൾ, ശക്തി എന്നിവയുടെ നേരിട്ടുള്ള ഉറവിടം ഭരണഘടനയാണ് എന്നതാണ് ഇതിനുകാരണം. ഭരണഘടനയുടെ നാല് (പാർട്ട് അഞ്ച്), അഞ്ച് (പാർട്ട് ആറ്) അധ്യായങ്ങളിലെ വ്യവസ്ഥപ്രകാരമാണ...